Friday, December 10, 2010

ഇഞ്ജി-നീര്-ഇങ്ങ് -1[ENGINEERING -1]

അങ്ങനെ ഞാന് മദ്രാസിലെത്തി. അണ്ണന്മാരുടെ നാട്, ചത്തു വടിയായിക്കിടക്കുമ്പോള്പോലും ബ്ലാക്ക് കണ്ണടകള് വച്ചു ചെത്തുന്ന അണ്ണന്മാരുടെ നാട്. കൂള് കൂളായി മലയാളത്തിലെ ഒരു മുട്ടന് തെറി അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു കളിക്കുന്നവരുടെ നാട്. എനിക്കു തമിഴ് അപ്പോള് അറിയില്ല, അറിയുന്ന രണ്ടു വാക്കുകള് ഇവിടെ പറയാന് കൊള്ളില്ല .


ഞങ്ങളൂടെ കോളേജ് നാലരയടി മുതല് അഞ്ചരയടിവരേയും, ഇരുനിറം മുതല് മഡോണ കോംപ്ലെക്ഷന് വരേയുള്ള, ഡിഫറന്റ് സ്പെസിഫിക്കേഷനിലും വൈഡ് ബാന്ഡിലുമുള്ള ഒരു ആരാമം ആയിരുന്നു. ഫസ്റ്റ് ഇയരില് ചെല്ലക്കിളികളെ നേരാം വണ്ണമൊന്നു നോക്കാന് സാധിക്കാതിരുന്നത്, താല്പര്യമില്ലാഞ്ഞിട്ടല്ല, , "ടെയിം" കിട്ടിയില്ല എന്ന വളരേ സീരിയസ്സായ ഒരു പ്രശ്നത്താലായിരുന്നു.


ചെന്നൈയില് എഞ്ചിനീറിംഗ് ചെയ്ത ഈ ഫൌര് ഇയര്സില്
സ്വന്തം നാടായ ഷൊര്ണുരും പ്രാന്ത പ്രെദേശങ്ങലിലും വളര്ന്നു വരുന്ന മീരാ ജാസ്മിന്മാരേയും, നയന്താരമാരേയും, കാവ്യമാധവന്മാരേയും തിരിച്ചറിയാന് ഈ പാവം ലോലഹൃദയനു സാധിച്ചിരുന്നില്ല എന്നത് വ്യസന സമേതം ലെഖകന് സ്മരിചു കൊള്ളട്ടെ,
എന്റെ ഈ നാലു കൊല്ലം ത്രിശ്ശുര് പൂരത്തി ന് പൊട്ടിയ അമിട്ടു പോലെ കളര് ഫുള് ആക്കിയ അവതാരങ്ങളെ പറ്റിയാണീ ബ്ബ്ളോഗ്.

നാഡീ അദവ നാഷ് :
ഒരു ഡബ്ബ നീവിയയും, അതിന്റെ മോളിലൊരു സെന്റി കനത്തില് പൌഡറും തേച്ച്, പുതുസായി വാങ്ങിയ കില്ലര് ജീന്സുമൊക്കെ കേറ്റിയിട്ട് യൂറോപ്യന് ക്ലോസറ്റില് ഇരിക്കുന്ന പോലെ രണ്ടു കൈകളും തുടകളില് വച്ചിരിക്കുന്ന ആ പോസ്ചറു ക്ണ്ടാല് ഓറപ്പ്പ്പിച്ചോണാമ്മ് ,,,,അതു ഈ അവതരം തന്നെ
കരാട്ടേ, കുങ്ങ്ഫൂ, കളരി എന്നി ആയോധന കലകളിലൊന്നും അഗ്രഗണ്യത്വം തെളിയിച്ചിട്ടില്ലെങ്കിലും, കുരുത്തക്കേടുകളുടെ തോതനുസരിച്ച്, തുടകള്, നടുമ്പുറം, കൈകള് കാലുകള്, ചെകിള എന്നി ശരീരത്തിന്റെ പുറമ്പോക്കുകളില് നാട്ടുക്കാരുടെ കൈ പത്തിയുടെ ഫോട്ടോസ്റ്റാറ്റു കോപ്പിയെടുത്തു കളിക്കുക എന്നത് അദ്ദേഹത്തിന്റെ ചുരുക്കം ഹോബികളിലൊന്നായിരുന്നു.

കൂടുതല് സീരിയസ് സന്ദര്ഭങ്ങളില്, കോണ്ഗ്രസ്സു പാര്ട്ടി ടിക്കറ്റില് മല്സരിക്കുന്ന സൊണിയ ഗാന്ധിയുടെ "ഇലക്ഷന് പ്രചരണാര്ത്ഥം വരെ ഉപയോഗിക്കാന് പരുവത്തില്" "കൈപ്പത്തി" ചിന്ഹം സ്വന്തം കരണക്കുറ്റിക്കു പതിച്ചു വയ്ക്കാനും യാതൊരു വിധ വൈക്ലബ്യവും അദ്ദേഹത്തിനില്ലായിരുന്നു. ഈ കൈപ്പത്തീ പോസ്റ്റര് കളക്ഷന്+ ഇന്വെന്ററി കാര്യത്തില് അദ്ദേഹo ഒരു ലീഡ് എല്ലായ്പ്പോഴും നിലനിര്ത്തിയിരുന്നു
പൌല് ഒമ്മെന് വലിയവില്ല്ലക്കം: പേരു കേട്ടാല് പ്രശസ്ത ഏഴുത്തുക്കാരന് പൌലൊ കേലൊയു ടെ അളിയനായി തൊന്നുമെങ്കിലും, Any similarity to person living or dead is purely coincidental
വെള്ളവും സോഡയുമൊഴിക്കാതെ പാറപ്പുറത്തിരുന്ന് (ഓണ് ദ റോക്ക്സ്) സ്മാളടിക്കാനും, ഭംഗിയായി വൃത്തം, ചതുരം, മട്ടകോണം, എന്നീ ഷേപ്പുകളില് വാളു വക്കാനുംഅഗ്രഗണ്യന്. പുക വലിഫീല്ഡ്ലില് ഫ്രഷെര്സ്ന്നു കൊച്ചിംഗ് നല്കലാണു പ്രധാന ഹൊബ്ബി. പുതിയ ബാച്ച് ട്രെയിനിങ്ങിനെടെ ഇദ്ദേഹം കുറച്ച് തിയറി ക്ലാസ് എടുക്കും. അതായത്, സിഗരറ്റ് വലി മനുഷ്യ ശരീരത്തിന് വളരെ അത്യന്താപേക്ഷിതമായ കാര്യമാണെന്ന പോയിന്റില് ഊന്നിക്കൊണ്ട്.

“ ഇഷ്ടിക ഉണ്ടാക്കുമ്പോള് അതില് പുക കയറ്റി വിടുന്നതുകൊണ്ടല്ലേ ഇഷ്ടികക്ക് ഉറപ്പ് കിട്ടുന്നത്?

അതുപോലെ സിഗരറ്റ് വലിക്കുമ്പോള് നമ്മുടെ ശരീരത്തിലേക്ക് പുക കയറി നമ്മുടെ ശരീരത്തിലെ ഇറച്ചി ഉറക്കുകയും അത് മസിലായി രൂപാന്തരം പ്രാപിച്ച് നല്ല ഉരുക്ക് ഇഷ്ടിക പോലെയാവുകയും ചെയ്യും”

അങ്ങിനെ ഉറച്ച മസിലുകള്ക്ക് വേണ്ടി കുറച്ച് ചുമച്ചാലും വേണ്ടീല്ല്യ, കൂമ്പ് വാട്യാലും സാരല്യ എന്ന് പറഞ്ഞ് ഞ .ഞാന് ചാന്സ് കിട്ടുമ്പോഴെല്ലാം ബീഡി വലിക്കാന് തുടങ്ങി.
[TO BE CONTINUED......]

Tuesday, December 7, 2010

തലശ്ശേരിയ്യില്‍ ഒരു പ്രണയ കാലത്ത്‌.............

. അത്‌ ഒരു ഫ്ളാഷ്‌ ബാക്ക്‌ ആയിരുന്ന്‌ മൊനെ.......പച്ചയും ചുക്കപ്പും കാക്ക കറുപ്പും എല്ലാം ചെര്‍ന്നുള്ള ഒരു കളര്‍ ഫൂള്‍ ടൈം. എന്റെ ക്ലാസ്സിന്റെ മുന്നിലൂടേ "കാക്കി ഷര്ട്ടും കാക്കി പാന്റുമിട്ട്, കയ്യേലൊരു മിനി ഡ്രാഫ്റ്ററുമായി അവള് പ്രാക്റ്റിക്കല് കഴിഞ്ഞു പോകുന്നത് ഞാന് കണ്ടത്.

ആ വേഷത്തില് അവളെക്കണ്ടാല്, "മുഡ്ഡുല മെനല്ലുഡൂ" എന്ന തെലുങ്കു ഫിലിമില് പോലീസ് വേഷമിട്ട വിജയശാന്തി മെഷീന് ഗണ്ണും പിടിച്ചു പോകുകയാണെന്നേ തോന്നൂ. ആ പോക്കില് എന്റെ ഹൃദയത്തിലേക്ക് പ്രേമത്തിന്റെ കുറേ പനിനീര്പൂക്കള് വെടിവച്ചിട്ടു കൊണ്ടാണ് ലവളു പോയത്. ആ പോക്കും നോക്കി ഒരേ പോസില് അനങ്ങാതെ നില്ക്കുന്ന എന്നെക്കണ്ട് സിറാജ്‌, "ഡാാാ" ന്നു വിളിച്ച് ശബ്ദം കേട്ടപ്പോഴാണു ഞാന് ആ മാസ്മരികതയില് നിന്നും വര്ത്തമാനത്തിലേക്കുണര്ന്ന് പാന്റിന്റെ സിബ്ബിട്ടത്.

കൂടുതല് തിരക്കിയപ്പോഴാണു, എന്റെ ഹൃദയേശ്വരിയെപ്പറ്റിയുള്ള കൂടുതല് ഡീറ്റെയില്സായ "tool design" ലാണെന്നും, വീട് നാദാപുരം ആണെന്നും, ഇതുവരേക്കും ആരും ഈ മൊതലിനെ ബുക്കു ചെയ്തിട്ടില്ലെന്നുമൊക്കെയുള്ള കാര്യങ്ങള് അറിഞ്ഞത്. അതോടെ,ഒന്നു രണ്ടു മാസമായി ഞാന് "ഒരു ശ്രദ്ധ" കൊടുത്തിരുന്ന ജെന്നിയുടെ കാര്യം ഞാന് മെമ്മറിയില് നിന്നും "പെന്ഡിങ്ങ്" ഫോള്ഡറിലോട്ട് തല്ക്കാലത്തേക്ക് "ക്വാറണ്ടൈന്" ചെയ്തു.

ആ ഇന്സ്റ്റന്റിനു ശേഷം എന്റെ മനസ്സില്, ഗമ്പ്ലീറ്റ് ലവളായിരുന്നു. മെയിന് ഹോബികളായ, ഊണിലും, ഉറക്കത്തിലും പോരാഞ്ഞ്, tool making ബാച്ചായിരുന്ന ഞാന് FILE ചെയ്യുമ്പോഴും, vinod സാറിന്റെ "strength of materials" ക്ലാസ്സില് ഒന്നും മനസ്സിലാവാതെ വായും പൊളിച്ചിരിക്കുമ്പോഴുമെല്ലാം അവള് എന്റെ മനസ്സിന്റെ കായലരികത്ത് വന്നിരുന്നു, മുളവടിയില് ടാങ്കീസ് കെട്ടി, അതിലൊരു ചൂണ്ടയുമിട്ട്, എന്റെ ഹൃദയത്തില് കൊളുത്തി വലികള് നടത്തിക്കൊണ്ടിരുന്നു.

വൈകീട്ട് തിരിച്ച് വീട്ടില് പോകുമ്പോള്, നില്ക്കുകയാണെങ്കില് കമ്പിയില് ചാരിനിന്നും, ഇരിക്കയാണെങ്കില്, സീറ്റില് ചാരിയിരുന്നും ഞാന് സ്വപ്നങ്ങള് കണ്ടു. ഊട്ടി, മൈസൂര്, ബാങ്ക്ലൂര്, സ്വിറ്റ്സര്ലാന്ഡ്, തായ്ലാന്ഡ്, മുതലായ സ്ഥലങ്ങളേപ്പറ്റിയുള്ള അറിവോ അതൊക്കെ അന്നു സ്വപ്നം കാണാനുള്ള റേയ്ഞ്ചോ എനിക്കുണ്ടായിരുന്നില്ല എന്നതിനാലാണ് അതൊക്കെ ഒഴിവാക്കിയത്. എന്തിനധികം പറയണം, ഞങ്ങള്ക്കുണ്ടാവാന് പോകുന്ന പിള്ളേര്ക്കിടാനുള്ള പേരു വരെ ഞാന് ഫിക്സു ചെയ്തു.

കാര്യമിങ്ങനെയൊക്കെയാണേങ്കിലും, പിള്ളേര്ക്കിട്ട പേര് സ്നെഹക്കു കൂടി ഇഷ്ടമായോ , എന്തിന്, എന്നെ ഇഷ്ടമായോ എന്നു വരെ ചോദിക്കാനുള്ള ആ ധൈര്യം പോലും അന്ന്` എനിക്കുണ്ടായിരുന്നില്ല. "പട പേടിച്ചു പന്തളത്തു ചെന്നപ്പോ, പന്തളം വാസൂന്റെ ഗാനമേള" എന്നു പണ്ടാരോ പറഞ്ഞപോലെ, നാട്ടില് പിതാശ്രീയുടെ "കൈപ്പത്തി ചിഹ്നങ്ങള്" പേടിച്ച് പൊതുവേ നല്ലപിള്ള ചമഞ്ഞു നടക്കാന് വിധിക്കപ്പെട്ട ഞാന് "എന്തിനാപ്പോ ഇങ്ങനൊരു ടെന്ഷന് ഇട്ക്കണേ, പിള്ളേരടെ പേരൊക്കെ കല്യാണം കഴിഞ്ഞ് പറഞ്ഞു സമ്മതിപ്പിക്കാം" എന്ന മാനസിക വ്യാപാരങ്ങളുമായി ഞാന് നടന്നു.

ഒരു സൈഡില് "പ്രേമവും, പിള്ളേര്ക്കിട്ട പേരുകളും, മറു വശത്ത് ചൂരലും കൈപ്പത്തിയും ചമ്മലുമെല്ലാം ചേര്ന്നു നടത്തിയ ആ വടം വലി മല്സരത്തില് ചൂരല് സൈഡ് എപ്പോഴും ഒരു മേല്ക്കൈ നേടിയിരുന്നതിനാല്, എന്റെ ഹൃദയേശ്വരിയോട് ഹൃദയം എക്സ്പോസു ചെയ്തു കാണിക്കാന് എനിക്കായില്ല എന്നത് ഹൃദയഭേദകമായൊരു സംഭവമായിരുന്നു.

ഹനുമാന് സ്വന്തം മാറ് തുറന്നു അതിനകത്ത് ശ്രീരാമന്റേയും സീതാദേവിയുടേയും ഈസ്റ്റ്മാന് കളര് ഇമേജസ് കാണിച്ചപോലെ സ്വന്തം നെഞ്ചു തുറന്ന് അതിനകത്തുള്ള C:\My Love Documents\Recent Loves എന്ന ഫോള്ഡറില് കളര് ചുരീദാറുമൊക്കെയിട്ട 5 മെഗാപിക്സല് ഫോട്ടോകളാണ് അതിനകത്ത് കമ്പ്ലീറ്റ് എന്നു തെളിയിക്കാമാന് എനിക്കാവില്ലല്ലോ? ആയതിനാല്, ഞങ്ങളു തമ്മിലുള്ള ലൈന്, ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു പാരലല് ലൈനുകളെപ്പോലെ നീണ്ടു പോയി.

ഇനിയാ ഭാഗത്തേക്കു പോകുന്നതിലും ഭേദം, നല്ല ഉയരമുള്ള ചമ്പതെങ്ങിന്റെ മണ്ടേല് കയറി കൈ വിടുന്നതാണെന്നു തിരിച്ചറിയാന് അന്നത്തെക്കാലത്തു ഞാന് മെയിന്റെയിന് ചെയ്തുപോന്നിരുന്ന, ആ അല്പം കോമണ് സെന്സ് "മോര് ദാന് എനഫ്" ആയിരുന്നതിനാല്, പരീക്ഷ തീര്ന്നു, ആ സ്കൂളിനോട് ഗുഡ്ബൈ പറയുന്നതുവരെ ആ ക്ടാവിന്റെ മുന്നില് ചെന്നു പെടാതിരിക്കാന് ഞാന് അത്യധികം ശ്രദ്ധിച്ചിരുന്നുവെന്നു ചരിത്രം!

Tuesday, June 1, 2010

Open mindness!!!!!

Are you open-minded?
A few days back, i would have answered a very emphatic yes. Only that now i don’t feel that i would be truthful to myself if i said yes. I would like to believe that i am open-minded but then this is a very subjective measure.
A few days back, a really really close friend of mine confided his love story in me. He believes that his girlfriend was the one for him and he could never find someone more compatible. The only glitch was that he is a Christian while the girl is a Hindu . Now that’s not very revolutionary but personally I’ve never seen anyone close to me marry outside the caste.. forget religion. His parents are totally against the very idea and are not even willing to discuss the whole issue. I can see that they are being practical because there are a lot of repercussions to breaking established norms. But then aren’t some things worth fighting for?
Understandably my friend was very agitated and was even considering eloping with his girl. Now i was quick to point out that his parents are not very open-minded. But then when I took time out and calmly thought about it from their point of view, I realized that this is a giant deal for them. You could be all romantic and idealistic about it but at the end of the day you are only pretending to ignore the huge elephant in the room.
You might be open-minded but then there is always a boundary to your open-mindedness. A limit exists somewhere and you are only as open-minded as the radii of that circle of belief. Personally speaking, i’ll throw up at the very thought of eating live animals but then a lot of Chinese eat live squids. Not really the hard hitting kind of example? Ok just imagine if your kid came to you a few years down the line and says he wants to marry his lover. Now how open-minded are you? Makes me squirm because I don’t find myself all that open-minded now. Maybe that’s exactly how it makes my friends parents feel! I guess we just need to continually keep widening that circle.