Friday, December 10, 2010

ഇഞ്ജി-നീര്-ഇങ്ങ് -1[ENGINEERING -1]

അങ്ങനെ ഞാന് മദ്രാസിലെത്തി. അണ്ണന്മാരുടെ നാട്, ചത്തു വടിയായിക്കിടക്കുമ്പോള്പോലും ബ്ലാക്ക് കണ്ണടകള് വച്ചു ചെത്തുന്ന അണ്ണന്മാരുടെ നാട്. കൂള് കൂളായി മലയാളത്തിലെ ഒരു മുട്ടന് തെറി അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു കളിക്കുന്നവരുടെ നാട്. എനിക്കു തമിഴ് അപ്പോള് അറിയില്ല, അറിയുന്ന രണ്ടു വാക്കുകള് ഇവിടെ പറയാന് കൊള്ളില്ല .


ഞങ്ങളൂടെ കോളേജ് നാലരയടി മുതല് അഞ്ചരയടിവരേയും, ഇരുനിറം മുതല് മഡോണ കോംപ്ലെക്ഷന് വരേയുള്ള, ഡിഫറന്റ് സ്പെസിഫിക്കേഷനിലും വൈഡ് ബാന്ഡിലുമുള്ള ഒരു ആരാമം ആയിരുന്നു. ഫസ്റ്റ് ഇയരില് ചെല്ലക്കിളികളെ നേരാം വണ്ണമൊന്നു നോക്കാന് സാധിക്കാതിരുന്നത്, താല്പര്യമില്ലാഞ്ഞിട്ടല്ല, , "ടെയിം" കിട്ടിയില്ല എന്ന വളരേ സീരിയസ്സായ ഒരു പ്രശ്നത്താലായിരുന്നു.


ചെന്നൈയില് എഞ്ചിനീറിംഗ് ചെയ്ത ഈ ഫൌര് ഇയര്സില്
സ്വന്തം നാടായ ഷൊര്ണുരും പ്രാന്ത പ്രെദേശങ്ങലിലും വളര്ന്നു വരുന്ന മീരാ ജാസ്മിന്മാരേയും, നയന്താരമാരേയും, കാവ്യമാധവന്മാരേയും തിരിച്ചറിയാന് ഈ പാവം ലോലഹൃദയനു സാധിച്ചിരുന്നില്ല എന്നത് വ്യസന സമേതം ലെഖകന് സ്മരിചു കൊള്ളട്ടെ,
എന്റെ ഈ നാലു കൊല്ലം ത്രിശ്ശുര് പൂരത്തി ന് പൊട്ടിയ അമിട്ടു പോലെ കളര് ഫുള് ആക്കിയ അവതാരങ്ങളെ പറ്റിയാണീ ബ്ബ്ളോഗ്.

നാഡീ അദവ നാഷ് :
ഒരു ഡബ്ബ നീവിയയും, അതിന്റെ മോളിലൊരു സെന്റി കനത്തില് പൌഡറും തേച്ച്, പുതുസായി വാങ്ങിയ കില്ലര് ജീന്സുമൊക്കെ കേറ്റിയിട്ട് യൂറോപ്യന് ക്ലോസറ്റില് ഇരിക്കുന്ന പോലെ രണ്ടു കൈകളും തുടകളില് വച്ചിരിക്കുന്ന ആ പോസ്ചറു ക്ണ്ടാല് ഓറപ്പ്പ്പിച്ചോണാമ്മ് ,,,,അതു ഈ അവതരം തന്നെ
കരാട്ടേ, കുങ്ങ്ഫൂ, കളരി എന്നി ആയോധന കലകളിലൊന്നും അഗ്രഗണ്യത്വം തെളിയിച്ചിട്ടില്ലെങ്കിലും, കുരുത്തക്കേടുകളുടെ തോതനുസരിച്ച്, തുടകള്, നടുമ്പുറം, കൈകള് കാലുകള്, ചെകിള എന്നി ശരീരത്തിന്റെ പുറമ്പോക്കുകളില് നാട്ടുക്കാരുടെ കൈ പത്തിയുടെ ഫോട്ടോസ്റ്റാറ്റു കോപ്പിയെടുത്തു കളിക്കുക എന്നത് അദ്ദേഹത്തിന്റെ ചുരുക്കം ഹോബികളിലൊന്നായിരുന്നു.

കൂടുതല് സീരിയസ് സന്ദര്ഭങ്ങളില്, കോണ്ഗ്രസ്സു പാര്ട്ടി ടിക്കറ്റില് മല്സരിക്കുന്ന സൊണിയ ഗാന്ധിയുടെ "ഇലക്ഷന് പ്രചരണാര്ത്ഥം വരെ ഉപയോഗിക്കാന് പരുവത്തില്" "കൈപ്പത്തി" ചിന്ഹം സ്വന്തം കരണക്കുറ്റിക്കു പതിച്ചു വയ്ക്കാനും യാതൊരു വിധ വൈക്ലബ്യവും അദ്ദേഹത്തിനില്ലായിരുന്നു. ഈ കൈപ്പത്തീ പോസ്റ്റര് കളക്ഷന്+ ഇന്വെന്ററി കാര്യത്തില് അദ്ദേഹo ഒരു ലീഡ് എല്ലായ്പ്പോഴും നിലനിര്ത്തിയിരുന്നു
പൌല് ഒമ്മെന് വലിയവില്ല്ലക്കം: പേരു കേട്ടാല് പ്രശസ്ത ഏഴുത്തുക്കാരന് പൌലൊ കേലൊയു ടെ അളിയനായി തൊന്നുമെങ്കിലും, Any similarity to person living or dead is purely coincidental
വെള്ളവും സോഡയുമൊഴിക്കാതെ പാറപ്പുറത്തിരുന്ന് (ഓണ് ദ റോക്ക്സ്) സ്മാളടിക്കാനും, ഭംഗിയായി വൃത്തം, ചതുരം, മട്ടകോണം, എന്നീ ഷേപ്പുകളില് വാളു വക്കാനുംഅഗ്രഗണ്യന്. പുക വലിഫീല്ഡ്ലില് ഫ്രഷെര്സ്ന്നു കൊച്ചിംഗ് നല്കലാണു പ്രധാന ഹൊബ്ബി. പുതിയ ബാച്ച് ട്രെയിനിങ്ങിനെടെ ഇദ്ദേഹം കുറച്ച് തിയറി ക്ലാസ് എടുക്കും. അതായത്, സിഗരറ്റ് വലി മനുഷ്യ ശരീരത്തിന് വളരെ അത്യന്താപേക്ഷിതമായ കാര്യമാണെന്ന പോയിന്റില് ഊന്നിക്കൊണ്ട്.

“ ഇഷ്ടിക ഉണ്ടാക്കുമ്പോള് അതില് പുക കയറ്റി വിടുന്നതുകൊണ്ടല്ലേ ഇഷ്ടികക്ക് ഉറപ്പ് കിട്ടുന്നത്?

അതുപോലെ സിഗരറ്റ് വലിക്കുമ്പോള് നമ്മുടെ ശരീരത്തിലേക്ക് പുക കയറി നമ്മുടെ ശരീരത്തിലെ ഇറച്ചി ഉറക്കുകയും അത് മസിലായി രൂപാന്തരം പ്രാപിച്ച് നല്ല ഉരുക്ക് ഇഷ്ടിക പോലെയാവുകയും ചെയ്യും”

അങ്ങിനെ ഉറച്ച മസിലുകള്ക്ക് വേണ്ടി കുറച്ച് ചുമച്ചാലും വേണ്ടീല്ല്യ, കൂമ്പ് വാട്യാലും സാരല്യ എന്ന് പറഞ്ഞ് ഞ .ഞാന് ചാന്സ് കിട്ടുമ്പോഴെല്ലാം ബീഡി വലിക്കാന് തുടങ്ങി.
[TO BE CONTINUED......]