ക്റിഷ്ണനും,രാഹുലിനും ടോണിക്കുo എനിക്കും ഒരു കൂട്ടുകാരനുണ്ട്, നാഡീ അദവ നാഷ്. അവന് വലിയ ഗള്ഫ്കാരനാ, എന്നെയോ ക്റിഷ്ണയോ ഇപ്പോള്‍ അവനു തിരിച്ചറിയാന് പറ്റുന്നേയില്ല, അത്ര വലിയ കാശുകാരന്.ഒന്നൂടെ വ്യക്തമാക്കിയാല് തെങ്ങിനു തടമെടുക്കാന് ജെ.സി.ബി വാങ്ങാന് കെല്പുള്ളവന്, ഒരു കുബേരന്.
ഞാന്‍ : ഹലോ
നാഷ് :”ഹല്ല..... കൊട്ടാരത്തിലേക്കു സ്വാഗതം..”
ഞാന്‍ : രാജാവുണ്ടോ ?
നാഷ് :”മനസ്സിലായില്ല ??
ഞാന്‍ : രാജാവ്, രാജാവ്, ദി കിങ്.. മലയാളത്തിലാണെങ്കില് പ്രിന്സ്.. ഉണ്ടോ ?
നാഷ്: നിങ്ങളുദ്ദേശിക്കുന്നത് ഷെയ്ക്ക് അല്ക്കുല്ത്ത് ബിന് ക്ണാപ്പന് നാഷ് ഷെയ്ക്കിനെയാണോ ?
ഞാന്‍ :" നാഷ്, എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു"
നാഷ് ഞാന്‍ അവന്നെ തന്നാണോ അതോ പുറകില് നില്ക്കുന്ന ആരെയെങ്കിലുമാണോ പറഞ്ഞതെന്നറിയാന് വലതുവശത്തൂടെ തല തിരിച്ച് പുറകിലേക്ക് നോക്കിയ ടെയിം ല് ഞാന് ഇടത്തേ ചെവിയിലൂടെ വിഷമം അവതരിപ്പിച്ചു :
ഞാന്‍ :"ഹൌസിംഗ് ബോട്ട് ഇപ്പോ എവിടുണ്ട്?"
നാഷ് :”അപ്പോ അതാണ് കാര്യം!! ഒരു കാലത്തും ഇവനൊന്നും നാട്ടില് വരില്ലാന്ന് കരുതി നാട്ടിലെനിക്ക് ഇരുപത്തിയഞ്ച് ഏക്കര് പാടമുണ്ടെന്നും, രണ്ട് ഹോട്ടലുണ്ടെന്നും, സ്വന്തമായൊരു ഹൌസിംഗ് ബോട്ടുണ്ടെന്നും വെറുതെ വച്ച് കാച്ചിയിട്ടുണ്ട്.അതെല്ലാം പ്രതീക്ഷിച്ചായിരിക്കും ഇവനൊ നാട്ടിലോട്ടുള്ള ഔട്ടിംഗ് പ്ലാന് ചെയ്തത്.
ഇനി എന്നാ ചെയ്യും???
രാജി വക്കണോ അതോ തൂങ്ങി ചാവണോ??”
ഞാന്‍:"ഹൌസിംഗ് ബോട്ട് ഇപ്പോ എവിടുണ്ട്?"
നാഷ്: ”ആലപ്പുഴ കായലില് കാണും!!!
നാഷ്ന്റെ മൌനം കണ്ടപ്പോള് ഏനിക്കു പിന്നെയും സംശയമായി...
"എന്താ നാഷ്, ഷെയ്ക്ക് അല്ക്കുല്ത്ത് ബിന് ക്ണാപ്പന് നാഷ്നു സ്വന്തമായൊരു ഹൌസിംഗ് ബോട്ടില്ലേ?"
ഹൌസിംഗ് ബോട്ട് പോയിട്ട്, സ്വന്തമായൊരു കൊതുമ്പു വള്ളം പോലുമില്ലാത്ത ഷെയ്ക്ക് നാഷ് എന്ത് മറുപടി പറയണമെന്നറിയാതെ കുറേ നേരം അമ്പരന്ന് നിന്നു,
നാഷ് ഹൌസിംഗ് ബോട്ടില് സവാരി നടക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു.
ഞാന്‍ :”എന്താണ് കാര്യo”
നാഷ് :”ആലപ്പുഴ കായലില് വെള്ളമില്ലെന്നേ”
ഞാന്‍ :"എന്നാ മഴക്കാലത്ത് പോകാം, അല്ലേ?"
നാഷ് :”ഇലക്ഷനായതിനാല് ഇടുക്കി ഡാമിലെ വെള്ളം എതിര് കക്ഷിക്കാര് വിട്ട് തരില്ലന്നേ”.
ഞാന്‍ :” എന്നാ ഇലക്ഷന്‍ കഴിന്നേച്ച് പോകാം, അല്ലേ?"
നാഷ്:” മുല്ലപെരിയര്‍ അതിണ്റ്റെ പിട്റ്റെന്നു പൊട്ടും..”
കൃത്യം ഈ പോയിന്റിലാണ് ഞാന് മനസ്സ് കൊണ്ട് നാഷ്ന്റെ തന്തക്ക് വിളിക്കുന്നത്.
ഞാന് മാത്രമല്ല, എല്ലാവരും!!!
അന്നും..ഇന്നും..
Sunday, January 22, 2012
Life after job-1
എന്റെ നാട്ടുകാരുടെ സ്നേഹം എന്നും എനിക്കൊരു അനുഗ്രഹമാ.എന്തിനും ഏതിനും അവരെന്നെ സ്നേഹിച്ചു കളയും.അവരുടെ സ്നേഹം കൂടിയതിനാലാണ് എനിക്ക് പഠിക്കാന് തമിഴ്നാട്ടില് പോകേണ്ടി വന്നത്.പഠിച്ച് ഇറങ്ങി വന്ന എന്നെ അവര് പിന്നെയും സ്നേഹിച്ചു...
"ജോലി ഒന്നും ആയില്ലേ??"
പുതിയ ജീവിതം, അത് ചെന്നൈയില്ല് ആരംഭിക്കുന്നു....
ഇതാണ്, ഇതാണ് ആ ജീവിതം...
ഞാന് കാത്തിരുന്ന ജീവിതം!!
ജോലിക്ക് ജോയിന് ചെയ്യേണ്ട ദിവസം...
കുളിച്ച് കുട്ടപ്പനായി മുഖത്ത് പുട്ടിയിട്ടു, തുടര്ന്ന് ഷര്ട്ടിട്ട്, അതിനെ ഒരു പാന്സിനകത്താക്കി, പട്ടിക്ക് കഴുത്തില് കെട്ടുന്ന പോലത്തെ ഒരു ബെല്റ്റെടുത്ത് അരയിലും കെട്ടി, പാള ചുരുട്ടിയ പോലത്തെ ഒരു ഷൂസെടുത്ത് കാലിലുമിട്ട്, തുടര്ന്ന് കണ്ണാടിയില് നോക്കിയൊന്ന് വിലയിരുത്തി...
ആഹാ, പെര്ഫക്റ്റ്.എട്ടരക്ക് ഓഫീസില് റിപ്പോര്ട്ട് ചെയ്യണം, കൃത്യം എട്ട് ഇരുപത്തിയഞ്ചായപ്പോള് MEPZ COGNIZANT ഗേറ്റിലെത്തി.വാതുക്കല് ഗേറ്റിനു കാവല് നില്ക്കുന്ന കുറേ പേര് കൈ കാണിക്കുന്നു.ബാംഗ്ലൂരില് നിന്ന് കേരളത്തിലേക്ക് വരുമ്പോള് വഴി നീളെയുള്ള ടോള് പിരിവാ മനസ്സില് ഓര്മ്മ വന്നത്.ഇപ്പോ വൈറ്റിലയില് നിന്ന് അരൂര്ക്ക് പോകുന്ന വഴിയും ഇമ്മാതിരി പിരിവുണ്ട്...
പക്ഷേ COGNIZANT ടോള് പിരിക്കുമെന്ന് ഞാന് സ്വപ്നത്തില് പോലും പ്രതീക്ഷിച്ചില്ല.
കലികാലം, കലികാലം!!
എത്രയാ കൃത്യമായ ടോള് കാശെന്ന് അറിയില്ലെങ്കിലും ഒരു അമ്പതിന്റെ നോട്ടെടുത്ത് നീട്ടി.സെക്യൂരിറ്റി ആ നോട്ടില് നോക്കിയട്ട് സംശയ ഭാവത്തില് എന്റെ മുഖത്ത് നോക്കി..
ശെടാ, കാശ് കുറഞ്ഞ് പോയോ??
അമ്പത് പിന്വലിച്ചു, എന്നിട്ട് ഒരു നൂറ് രൂപ നീട്ടി!!!
അത് കണ്ടപ്പോള് അയാള് പറഞ്ഞു:
"പാസ്സ്"
അന്തം വിട്ട് നിന്നപ്പോ അടുത്ത ചോദ്യം:
"ഗേറ്റ് പാസ്സ് എവിടടോ?"
ഈശോയേ!!
ഇത് എന്നതാ, പാസ്സിന്റെ അയ്യരുകളിയോ??
ചോദ്യം ചെയ്യല് കൂടി അടി വീഴുമെന്ന് ഉറപ്പായപ്പോ, അപ്പോയിന്റ്മെന്റ് ലെറ്റര് കാണിച്ച് തെങ്കാശിപ്പട്ടണത്തിലെ ദിലീപിന്റെ ഡയലോഗ് പുറത്തെടുത്തു:
"അപ്പന്റെ ഓയിന്മെന്റാണ് സാര്"
അതോടെ ഗ്രീന് സിഗ്നല് കിട്ടി:
"തനിക്ക് പോകാം"
ഹാവൂ, ഞാന് ശരിക്കും പാസ്സായി!!
ജോയിനിംഗ് പ്രൊസീജറൊക്കെ എളുപ്പമായിരുന്നു.
അപ്പോയിന്മെന്റ് ലെറ്റര്, ഓഫര് ലെറ്റര്, റിസീവിംഗ് ലെറ്റര്, വെല്ക്കം ലെറ്റര് എന്ന് വേണ്ടാ, അവര് കാണിച്ച പേപ്പറിലൊക്കെ ഒപ്പിട്ട് കൊടുത്തു.ഒന്നും വായിച്ച് നോക്കാന് കൂടി പറ്റിയില്ല, എന്റെ വീടും പുരയിടവുമെല്ലാം അവര് എഴുതി എടുത്തോ എന്തോ??
കര്ത്താവിനറിയാം!!
ആദ്യ ദിവസം തന്നെ എല്ലാവരുമായി കമ്പനിയായി.
ആണെത്ര, പെണ്ണെത്ര, അതില് കല്യാണം കഴിച്ചവരെത്ര, കഴിക്കാത്തവരെത്ര, എന്ന് വേണ്ടാ അത്യാവശ്യം ഒരു കമ്പനിയില് പുതിയ എംപ്ലോയി അറിഞ്ഞിരിക്കേണ്ടതെല്ലാം ഞാന് ഹൃദിസ്ഥമാക്കി.ഉച്ചക്ക് താഴെ കാന്റീനില് പോയി ഊണ് കഴിച്ച വകയില് ഒരു നൂറ്റമ്പത് രൂപ പൊട്ടി എന്നത് ഒഴിച്ചാല് ബാക്കി എല്ലാം കുശാലായിരുന്നു.
വൈകുന്നേരം തിരികെ വീട്ടിലേക്ക്...
മാനേജര്‍ എന്തെക്കിലും വിവരകെടു പറയുമ്പൊല്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുമ്പോള് 'ഠോ..ഠോ..ഠോ..'ന്ന് സൌണ്ട് കേള്ക്കുന്ന പോലെ അല്ലാതെ, അങ്ങേര് പറയുന്നതെന്താണെന്ന് ഭൂരിഭാഗം ടീമംഗങ്ങള്ക്കും മനസിലാകാറില്ല.എങ്കിലും പ്രോജക്റ്റ് മാനേജര് കൈ അടിക്കുമ്പോല് കൂടെ കൈ അടിക്കുക, അങ്ങേര് ചിരിക്കുമ്പോള് കൂടെ ചിരിക്കുക, എന്തോ തെറ്റ് ചെയ്ത പോലെ തല കുനിക്കുമ്പോള് കൂടെ തല കുനിക്കുക, എന്ന് തുടങ്ങി അത്യാവശ്യം ഗിമിക്കുകള് എംപ്ലോയിസും കാണിച്ച് പോകുന്നു.
രാവിലെ എഴുന്നേല്ക്കുക, ഓഫീസില് പോകുക, ജോലി ചെയ്യുന്നതായി അഭിനയിക്കുക, തിരികെ വീട്ടില് വരിക, കൂട്ടത്തില് എല്ലാ മാസ അവസാനവും ബാങ്കില് ശമ്പളം വന്നെന്ന് ഉറപ്പു വരുത്തുക.ഒരു ശരാശരി ഐടി എഞ്ചിനിയറെ പോലെ ഇതൊക്കെ ആയിരുന്നു എന്റെ മോഹവും...
.. രാഹുലും ടോണിയും 'ഔട്ടിംഗ്' എന്ന ഓമന പേരില് തെണ്ടാനായി പൊകുന്ന കാര്യം പറയുന്ന വരെ!!
ഗോവ, ഊട്ടി, കാശ്മീര്, ചെറായി കടപ്പുറം,വടകര...
അങ്ങനെ നയനമനോഹരമായ പ്രദേശങ്ങളിലൂടെ പ്രദക്ഷിണത്തിനു ഒരു സുവര്ണ്ണാവസരം.
ഹായ്, ഹായ്, ഹായ്...
എനിക്കും ഔട്ടിംഗിനു പോകണം.
ഐ.ടി ഫീല്ഡിലുള്ള മിക്ക യുവതീ യുവാക്കളുടെയും മനസ്സില് ഒരു ഗുരുവുണ്ട്, 'ഓര്ക്കാപ്പുറത്ത്' എന്ന പടത്തില് മോഹന്ലാലിന്റെ രൂപത്തില് വന്ന ഗുരു, 'ഒരു ജോലി കിട്ടിയട്ട് വേണം ലീവെടുക്കാന്' എന്ന് പ്രഖ്യാപിച്ച അതേ ഗുരു.ആ ഗുരുവിന്റെ കാല്പാദം പിന്തുടരുന്ന ഒരു ഉത്തമശിഷ്യനായിരുന്നു ഞാന്.എന്നാല് ഒരു കാര്യവുമില്ലാതെ ലീവെടുക്കാന് ഞാന് തയ്യാറായിരുന്നില്ല, എനിക്ക് ലീവെടുക്കണേല് വ്യക്തമായ കാരണവും ആവശ്യമായിരുന്നു.
എന്നാലും ജോയിന് ചെയ്ത് ഉടനെ ഒരു ലീവ്??
കമ്പനി എന്നെ പറ്റി എന്ത് കരുതും??
മനസ്സില് ഒരായിരം ചോദ്യങ്ങള്.
എന്തായാലും ശ്രമിച്ച് നോക്കാം.
ലീവ് വേണേല് പ്രോജക്റ്റ് മാനേജര് സമ്മതിക്കണം.പക്ഷേ കല്യാണം കഴിക്കാന് ലീവ് ചോദിച്ചാല്, 'അത് ഞാന് മാനേജ് ചെയ്തോളാം താന് വര്ക്ക് ചെയ്യ്' എന്ന് പറയുന്ന ജെനുസ്സില് പെട്ടതാണത്രേ മാനേജര്. ' വയറുവേദന സര്വ്വ വേദനാല് പ്രധാനം' എന്നാണല്ലോ പഴഞ്ചൊല്ല്. സംഭവം വയറുവേദന ആയതു കൊണ്ട്, ' വയറുവെട്ടി ഇവിടെ വച്ചേരെ ഞാന് ശരിയാക്കി തരാം' എന്ന് പറയില്ലെന്ന ഉറപ്പില് ലീവ് ചോദിക്കാന് ഞാന് തയ്യാറായി.
അങ്ങനെ ഉച്ചക്ക് കൃത്യം മൂന്ന് മണിക്ക് 'ടോം ആന്ഡ് ജെറി'യിലെ എലിയെ പോലെ പമ്മി പമ്മി പ്രോജക്റ്റ് മാനേജരുടെ റൂമിലേക്ക് ഞാന് നടന്നു..
ബാക്ക്ഗൌണ്ടില് അതേ മ്യൂസിക്ക്:
ട്യൂവ്..ട്യൂവ്..ട്യൂവ്..
എലിയുടെ തല ക്യാബിനിലേക്ക്...
ടോം പതിയെ തല ഉയര്ത്തി, എന്നിട്ട് വിഷ് ചെയ്തു:
"ഹായ് വിപിന്‍"
ഹായ്.
തിരിച്ചും ഒരു വിഷ്.
"കമ്പനിയൊക്കെ ഇഷ്ടമായോ?" മാനേജരുടെ സ്നേഹാന്വേഷണം.
ഇഷ്ടമായില്ലെങ്കില് വേറെ കമ്പനിയില് ജോലി വാങ്ങി തരുമോന്ന് ചോദിക്കാന് വന്നത് വിഴുങ്ങി, എന്നിട്ട് കാര്യം അവതരിപ്പിച്ചു:
"ഇഷ്ടായി..ഇഷ്ടായി...ഒരുപാട് ഇഷ്ടായി...പക്ഷേ...!!"
പക്ഷേ???
വാട്ട് ഹാപ്പന്ഡ്??
"എന്താണ് വിപിന്‍ പ്രശ്നം? പറയൂ എന്താണേലും സാധിച്ച് തരാം? കമോണ്..." പ്രോജക്റ്റ് മാനേജര് ദേ സ്നേഹിച്ച് കൊല്ലുന്നു.
ഇത്ര സ്നേഹസമ്പന്നനായ ഒരു മനുഷ്യനു മുന്നില് എനിക്ക് ഒളിച്ച് വയ്ക്കാന് ഒന്നുമില്ല, ഞാന് സത്യം ബോധിപ്പിച്ചു:
"എനിക്ക് ഒരാഴ്ചത്തെ ലീവ് വേണം"
ങ്ങേ!!
പ്രോജക്റ്റ് മാനേജരുടെ കണ്ണ് തള്ളി!!!
"ലീവോ?"
"യൂ മീന് ലീവ്?" കേട്ടത് അശരീരിയാണോ, അതോ എന്റെ വായീന്ന് തന്നാണോന്ന് ഉറപ്പിക്കാനാകാം വീണ്ടും ചോദിച്ചത്.
ആവശ്യക്കാരനു ഔചിത്യം പാടില്ലാത്തതിനാല് ഉറപ്പിച്ച് പറഞ്ഞു:
"യെസ്സ്, ലീവ്"
ഈ ചോദ്യത്തോടൊപ്പം ജീവിതത്തില് ഇന്ന് വരെ 'ലീവ്' എന്നൊരു വാക്ക് കേള്ക്കാത്ത ഒരു സാധു മനുഷ്യന്റെ ഭാവപ്രകടനം മാനേജരുടെ മുഖത്ത് വിരിഞ്ഞു.മലയാള സിനിമയിലായിരുന്നു ഈ ഭാവാഭിനയമെങ്കില് അള്ളാണേ അവാര്ഡ് ഉറപ്പ്.
ആശാന്‍ ഭാവപ്രകടനം തുടങ്ങി " ഏനിക്കുo ഉണ്ട് വിപിന്‍ കുറേ പ്രാരാബ്ദങ്ങള്"
ഞാന്‍ :"എന്ത് പ്രാരാബ്ദങ്ങള്?
ഈശ്വരാ....
കെട്ടിക്കാറായി നില്ക്കുന്ന പെങ്ങള്...
പ്രായമായ അച്ഛനുമമ്മയും....
വേലയില്ലാത്ത അനുജന്...
ഇതൊക്കെക്കെയാണൊ പ്രോജക്റ്റ് മാനേജരുടെ കുറേ പ്രാരാബ്ദങ്ങള്.”
ആശാന്‍: "കുറേ ജോലി പ്രാരാബ്ദങ്ങള്!!!"
ഞാന്‍ :"ജോലി പ്രാരാബ്ദങ്ങളോ?"
ആശാന്‍: “അതേ വിപിന്‍ അതേ....
ഡെവലപ്പ്മെന്റ് കഴിഞ്ഞ് ഡെലിവറി കാത്ത് നില്ക്കുന്ന രണ്ട് കുഞ്ഞു മോഡ്യൂളുകള്, ബഗ്ഗുകള് നിറഞ്ഞ പ്രോജക്റ്റ്, ഇന്നോ നാളെയോ എന്നറിയാതെ തെക്കോട്ടും വടക്കോട്ടും ചാടുന്ന മൌസ്സ്, ഇതൊന്നും പോരാഞ്ഞ് കോഡിംഗിനായി ഗൂഗിളില് പരതുന്ന ടീമംഗങ്ങള്, എല്ലാം നോക്കാന് ഞാന് മാത്രം, ഈ ഞാന് മാത്രം!!!”
എന്റെ അഹങ്കാരം കണ്ട് ഞാനൊരു സംഭവമാണെന്ന് കരുതിയാണോ അറിയില്ല, ലീവ് സാങ്ങ്ഷനായി.
"താങ്ക്യൂ സാര്" ജെറിയുടെ വക നന്ദി.
എല്ലാ പ്രാവശ്യവും എലി വഴുതി പോകുമ്പോള്, 'അടുത്ത പ്രാവശ്യം നിന്നെ എടുത്തോളാമെടാ' എന്ന ടോമിന്റെ ഭാവം ഞാന് ഒരിക്കല് കൂടി ദര്ശിച്ചു, എന്നിട്ട് പതിയെ പുറത്തേക്ക് ഇറങ്ങി..
പകുതി പണി കഴിഞ്ഞു...ഇനി റ്റീമിനെ എന്തെങ്കിലും കാരണം പറഞ്ഞു വിശ്വസിപ്പിക്കണം...
എങ്ങനെയും ഈ ലക്ഷ്യം സഫലമാക്കുക എന്ന ഉദ്ദേശത്തോടെ ടീമിലൊരു കോളിളക്കമുണ്ടാക്കാന് ഞാന് തീരുമാനിച്ചു. അതിനു പറ്റിയതു ജീനുവാ...
ആദ്യപടിയായി ജീനുവിനോടു വിഷമം അവതരിപ്പിച്ചു:
"അറിഞ്ഞോ ജീനു, ഏനിക്കു വയറുവേദനയാ.... അപ്പെണ്റ്റിക്സ് അണൊ എന്നാ സംശയം "
ഇത്രേം കേട്ടതും ജീനുവിന്റെ കണ്ണൊന്ന് ചുരുണ്ടു, പിരികമൊന്ന് വളഞ്ഞു, ചെവിയൊന്നു കൂര്ത്തു. വിശ്വാസം വരാതെ അവള് ചോദിച്ചു:
"സത്യമാണോ വിപിന്‍?"
സത്യം, പരമമായ സത്യം!!!
പോരെ പൂരം???
ജീനു ഇതൊരു വിഷയമാക്കി, ടീമിലുള്ളവരുടെ ചെവിയിലെല്ലാം കൊടുങ്കാറ്റായി ആ വാര്ത്തയെത്തി...
മൌസ് മൌസിനോട് പറഞ്ഞു, കീ ബോര്ഡ് കീ ബോര്ഡിനോട് പറഞ്ഞു, മോണിറ്റര് മോണിറ്ററോട് പറഞ്ഞു, അങ്ങനെ എല്ലാവരും ആ വാര്ത്ത അറിഞ്ഞു...
പൊട്ടാന് ഉള്ളതാണെങ്കില് പൊട്ടട്ടേന്ന് കരുതി വെറുതെ കത്തിച്ച് ഇട്ടട്ട്, താഴെ ക്യാന്റീനില് പോയി ചായ കുടിച്ച് വന്ന എന്നോട് തമിഴന് പ്രഭാത് ചോദിച്ചു:
" ഉനക്കു അപ്പെണ്റ്റിക്സ് വ്യാതി ഇരുക്കാ???”
കത്തിച്ച് ഇട്ടത് നല്ല രീതിയില് പൊട്ടിയെന്ന്
അവന്റെ ആ ചോദ്യം കേട്ടതും എനിക്കു മനസിലായി

Subscribe to:
Posts (Atom)