Sunday, January 22, 2012

Life after job-2

ക്റിഷ്ണനും,രാഹുലിനും ടോണിക്കുo എനിക്കും ഒരു കൂട്ടുകാരനുണ്ട്, നാഡീ അദവ നാഷ്. അവന് വലിയ ഗള്ഫ്കാരനാ, എന്നെയോ ക്റിഷ്ണയോ ഇപ്പോള്‍ അവനു തിരിച്ചറിയാന് പറ്റുന്നേയില്ല, അത്ര വലിയ കാശുകാരന്.ഒന്നൂടെ വ്യക്തമാക്കിയാല് തെങ്ങിനു തടമെടുക്കാന് ജെ.സി.ബി വാങ്ങാന് കെല്പുള്ളവന്, ഒരു കുബേരന്.
ഞാന്‍ : ഹലോ

നാഷ് :”ഹല്ല..... കൊട്ടാരത്തിലേക്കു സ്വാഗതം..”

ഞാന്‍ : രാജാവുണ്ടോ ?

നാഷ് :”മനസ്സിലായില്ല ??

ഞാന്‍ : രാജാവ്, രാജാവ്, ദി കിങ്.. മലയാളത്തിലാണെങ്കില് പ്രിന്സ്.. ഉണ്ടോ ?
നാഷ്: നിങ്ങളുദ്ദേശിക്കുന്നത് ഷെയ്ക്ക് അല്ക്കുല്ത്ത് ബിന് ക്ണാപ്പന് നാഷ് ഷെയ്ക്കിനെയാണോ ?

ഞാന്‍ :" നാഷ്, എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു"

നാഷ് ഞാന്‍ അവന്നെ തന്നാണോ അതോ പുറകില് നില്ക്കുന്ന ആരെയെങ്കിലുമാണോ പറഞ്ഞതെന്നറിയാന് വലതുവശത്തൂടെ തല തിരിച്ച് പുറകിലേക്ക് നോക്കിയ ടെയിം ല് ഞാന് ഇടത്തേ ചെവിയിലൂടെ വിഷമം അവതരിപ്പിച്ചു :

ഞാന്‍ :"ഹൌസിംഗ് ബോട്ട് ഇപ്പോ എവിടുണ്ട്?"

നാഷ് :”അപ്പോ അതാണ് കാര്യം!! ഒരു കാലത്തും ഇവനൊന്നും നാട്ടില് വരില്ലാന്ന് കരുതി നാട്ടിലെനിക്ക് ഇരുപത്തിയഞ്ച് ഏക്കര് പാടമുണ്ടെന്നും, രണ്ട് ഹോട്ടലുണ്ടെന്നും, സ്വന്തമായൊരു ഹൌസിംഗ് ബോട്ടുണ്ടെന്നും വെറുതെ വച്ച് കാച്ചിയിട്ടുണ്ട്.അതെല്ലാം പ്രതീക്ഷിച്ചായിരിക്കും ഇവനൊ നാട്ടിലോട്ടുള്ള ഔട്ടിംഗ് പ്ലാന് ചെയ്തത്.
ഇനി എന്നാ ചെയ്യും???
രാജി വക്കണോ അതോ തൂങ്ങി ചാവണോ??”


ഞാന്‍:"ഹൌസിംഗ് ബോട്ട് ഇപ്പോ എവിടുണ്ട്?"

നാഷ്: ”ആലപ്പുഴ കായലില് കാണും!!!

നാഷ്ന്റെ മൌനം കണ്ടപ്പോള് ഏനിക്കു പിന്നെയും സംശയമായി...
"എന്താ നാഷ്, ഷെയ്ക്ക് അല്ക്കുല്ത്ത് ബിന് ക്ണാപ്പന് നാഷ്നു സ്വന്തമായൊരു ഹൌസിംഗ് ബോട്ടില്ലേ?"
ഹൌസിംഗ് ബോട്ട് പോയിട്ട്, സ്വന്തമായൊരു കൊതുമ്പു വള്ളം പോലുമില്ലാത്ത ഷെയ്ക്ക് നാഷ് എന്ത് മറുപടി പറയണമെന്നറിയാതെ കുറേ നേരം അമ്പരന്ന് നിന്നു,
നാഷ് ഹൌസിംഗ് ബോട്ടില് സവാരി നടക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു.

ഞാന്‍ :”എന്താണ് കാര്യo”

നാഷ് :”ആലപ്പുഴ കായലില് വെള്ളമില്ലെന്നേ”

ഞാന്‍ :"എന്നാ മഴക്കാലത്ത് പോകാം, അല്ലേ?"

നാഷ് :”ഇലക്ഷനായതിനാല് ഇടുക്കി ഡാമിലെ വെള്ളം എതിര് കക്ഷിക്കാര് വിട്ട് തരില്ലന്നേ”.

ഞാന്‍ :” എന്നാ ഇലക്ഷന്‍ കഴിന്നേച്ച് പോകാം, അല്ലേ?"

നാഷ്:” മുല്ലപെരിയര്‍ അതിണ്റ്റെ പിട്റ്റെന്നു പൊട്ടും..”

കൃത്യം ഈ പോയിന്റിലാണ് ഞാന് മനസ്സ് കൊണ്ട് നാഷ്ന്റെ തന്തക്ക് വിളിക്കുന്നത്.
ഞാന് മാത്രമല്ല, എല്ലാവരും!!!
അന്നും..ഇന്നും..